ഓപ്പറേഷൻ തൂഫാൻ

October 1, 2026

കണ്ണപുരം ഗ്രാമ പഞ്ചായത്ത്‌ “TOOFAN 2.0 തൂഫാൻ തദ്ദേശം” ബോധവത്കരണ ക്ലാസ് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു

കണ്ണപുരം ഗ്രാമ പഞ്ചായത്ത്‌ “TOOFAN 2.0 തൂഫാൻ തദ്ദേശം” രണ്ടാം ഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിൽ 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് 
“തൂഫാൻ ഫ്ലാഗ് ഉയർത്തൽ ബോധവത്കരണ ക്ലാസ് ”കണ്ണപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബഹു:അഡ്വ.കെ വി രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബഹു:പ്രേമ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.കണ്ണപുരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബഹു: എ. ഷാജി 
“തൂഫാൻ വാരിയർ” ബാഡ്ജ് കണ്ണപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.കെ വി രാധാകൃഷ്ണന് കൈമാറി.ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാർ ഭരണ സമിതി അംഗങ്ങൾ.ടീച്ചർമാർ കുട്ടികൾ SPG കുട്ടികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന പരിപാടി പൊതുജനങ്ങൾ വീക്ഷിക്കും വിധം ലൈവ് സ്ട്രീം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബാബുരാജ് നന്ദി പറഞ്ഞു.

Operation Toofan