ഇത് നിർമ്മാണത്തിലുള്ള വെബ്ബ് സൈറ്റ് ആണ്. ഇതിലുള്ള ഉള്ളടക്കം അപൂർണ്ണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1960-ലാണ് കണ്ണപുരം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്കിലാണ് കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൊത്തം 14.39 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണുള്ളത്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചെറുകുന്ന്പട്ടുവം പഞ്ചായത്തുകള്‍, കിഴക്ക് പട്ടുവംകല്ല്യാശ്ശേരി പഞ്ചായത്തുകള്‍, തളിപ്പറമ്പ മുനിസിപ്പാലിറ്റിതെക്ക് കല്ല്യാശ്ശേരിമാട്ടൂല്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് മാട്ടൂല്‍, ചെറുകുന്ന് പഞ്ചായത്തുകള്‍ എന്നിവയാണ്. 18,527 വരുന്ന ജനസംഖ്യയില്‍ 8541 പേര്‍ സ്ത്രീകളും, 9986 പേര്‍ പുരുഷന്‍മാരുമാണ്. 83.25% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് കണ്ണപുരം. ക്രിസ്തുകുന്ന്കീഴറകാരകുന്ന് എന്നീ കുന്നിന്‍ പ്രദേശങ്ങള്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. 72 പൊതുകുടിവെള്ള ടാപ്പുകളെയും, 6-പൊതുകിണറുകളെയും പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 6-റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലിസ്റ്റോറുംഒരു നീതിസ്റ്റോറും പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. 877 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളിലും സഞ്ചാരയോഗ്യമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് തീരദേശം മേഖലയില്‍ സ്ഥിതി ചെയ്യുന്ന കണ്ണപുരം പഞ്ചായത്തിനെ കുന്നിന്‍മണ്ടചെരിവ് പ്രദേശംതാഴ്വരചതുപ്പ് നിലം എന്നിങ്ങനെ നാലായി തരംതിരിക്കാം. ഫലഭൂയിഷ്ഠമായ കറുത്ത ചെളിമണ്ണ്പശിമരാശി മണ്ണ്കളിമണ്ണ് കലര്‍ന്ന പശിമരാശി മണ്ണ്മണല്‍മണ്ണ് മുതലായവയാണ് പഞ്ചായത്തിലെ പ്രധാന മണ്‍തരങ്ങള്‍. തെങ്ങ്നെല്ല്കവുങ്ങ് എന്നിവയാണ് പഞ്ചായത്തില്‍ കൃഷി ചെയ്യപ്പെടുന്ന പ്രധാന വിളകള്‍. പട്ടുവം പുഴതൊക്കുമ്പാട് പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. കൂടാതെ കുളങ്ങളും, 6 പൊതുകിണറുകളുമാണ് മറ്റ് ജലസേചനസ്രോതസ്സുകള്‍.
വ്യാവസായികരംഗം
എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ലെങ്കിലുംനെയ്ത്ത്തടിമില്‍, സോപ്പ് മില്‍, പ്ളൈവുഡ്ബനിയന്‍ കമ്പനി എന്നീ ചെറുകിട വ്യവസായങ്ങള്‍ പഞ്ചായത്തിലെ പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നു. കൂടാതെ അന്നപൂര്‍ണ്ണ ഗ്യാസ് ഏജന്‍സി കണ്ണപുരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് കണ്ണപുരം.
വിദ്യാഭ്യാസരംഗം
എഴുത്തുപള്ളിക്കൂടങ്ങളില്‍ നിന്നാണ് പഞ്ചായത്തിന്റെ വിദ്യാഭ്യാസചരിത്രം ആരംഭിച്ചത്. ആദ്യകാലത്തെ പല എഴുത്തുപള്ളിക്കൂടങ്ങള്‍ക്കും പില്‍ക്കാലത്ത് ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. നിലവില്‍ 6-സര്‍ക്കാര്‍ സ്ക്കൂളുകളും, 2 സ്വകാര്യ മാനേജ്മെന്റ് സ്ക്കൂളുകളും കണ്ണപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി കണ്ണപുരത്ത് സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസ്ടെലിഫോണ്‍ ഡിവിഷന്‍ ഓഫീസ്, 3-പോസ്റ്റ് ഓഫീസുകള്‍, ട്രഷറിമത്സ്യഭവന്‍, വില്ലേജ് ഓഫീസ്കൃഷി ഭവന്‍പോലീസ് സ്റ്റേഷന്‍ എന്നിവയാണ് കണ്ണപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങള്‍. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്കണ്ണപുരം സര്‍വ്വീസ് സഹകരണ ബാങ്ക്സര്‍വ്വീസ് സഹകരണ ബാങ്ക് കീഴറ ബ്രാഞ്ച്സര്‍വ്വീസ് സഹകരണ ബാങ്ക് ചൈനാ ക്ളേ ബ്രാഞ്ച് എന്നിവ പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളാണ്.
ഗതാഗതരംഗം
പാപ്പിനിശ്ശേരി റോഡ്പിലത്തര്‍ റോഡ് എന്നീ പാതകള്‍ കണ്ണപുരം പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പഴങ്ങാടി ബസ്സ്റ്റാന്റാണ് പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പ്രധാന സ്ഥലം. കണ്ണപുരം റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളായ മംഗലാപുരം വിമാനത്താവളത്തേയുംകരിപ്പൂര്‍ വിമാനത്താവളത്തേയുമാണ്. നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന കണ്ണൂരിലെ മട്ടന്നൂരില്‍ പുരോഗമിച്ചു വരുന്നു. തുറമുഖം എന്ന നിലയില്‍ അഴീക്കല്‍ തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ജലഗതാഗത കേന്ദ്രങ്ങളാണ് തൊക്കുമ്പാട്മാട്ടൂല്‍ എന്നീ സ്ഥലങ്ങള്‍. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. കണ്ണപുരം വലിയപാലംമുങ്ങം പാലം എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്. ആവശ്യത്തിനു ഗതാഗതസൌകര്യങ്ങള്‍ കണ്ണപുരം പഞ്ചായത്തിനുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗതസൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്.
വാണിജ്യരംഗം
കണ്ണപുരം പഞ്ചായത്തില്‍ ഒരു മാര്‍ക്കറ്റുംഒരു ചന്തയും സ്ഥിതി ചെയ്യുന്നു. ചെറിയ കടകളുംവ്യാപാര സ്ഥാപനങ്ങളും ഉണ്ടെങ്കിലും ഷോപ്പിംഗ് കോംപ്ളക്സുകളോവലിയ വ്യാപാര കേന്ദ്രങ്ങളോ ഇല്ല.
സാംസ്കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 5-ക്ഷേത്രങ്ങളും, 3-ക്രിസ്ത്യന്‍ ദേവാലയങ്ങളും, 5-മസ്ജിദുകളും പഞ്ചായത്തിലെ പലയിടങ്ങളിലായി നിലകൊള്ളുന്നു. മുച്ചിലോട്ട് കാവ് കളിയാട്ടംകരക്കാവ് കളിയാട്ടം എന്നീ ഉത്സവങ്ങള്‍ പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ്. ജാതിമതഭേദമെന്യേ പഞ്ചായത്ത് നിവാസികള്‍ പ്രദേശത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഒ.കെ.മുന്‍ഷി വിദ്വാന്‍, മുന്‍ എം.എല്‍.എ ദേവൂട്ടിസ്വതന്ത്ര്യസമര സേനാനികളായ പി.എന്‍.കുഞ്ഞിരാമന്‍, ടി.പി.ബാലകൃഷ്ണന്‍ഡോ.ശിവരാമന്‍ എന്നിവര്‍ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ മഹാരഥന്‍മാരാണ്.
നേതാജി വായനശാലവിജ്ഞാന പോഷിണി വായനശാലഎ.കെ.ജി.വായനശാലകര്‍ഷക വായനശാല എന്നിവ ഉള്‍പ്പെടെ പത്തോളം വായനശാലകള്‍ കണ്ണപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. 3-കല്ല്യാണമണ്ഡപങ്ങളും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.
ആരോഗ്യരംഗം
ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ആയുര്‍വേദ ആശുപത്രിഹോമിയോ ആശുപത്രിപ്രാഥമിക ആരോഗ്യകേന്ദ്രം ചെറുകുന്ന്രാമന്‍ മെമ്മോറിയല്‍ ആശുപത്രി എന്നിവ പ്രാഥമിക ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്.