ഒറ്റ നോട്ടത്തില്‍
കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ കല്ല്യാശ്ശേരി ബ്ളോക്കിലാണ് കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കണ്ണപുരം വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തായ കണ്ണപുരത്തിനു 14.39 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചെറുകുന്ന്, പട്ടുവം പഞ്ചായത്തുകള്‍, കിഴക്ക് പട്ടുവം, കല്ല്യാശ്ശേരി പഞ്ചായത്തുകള്‍, തളിപ്പറമ്പ മുനിസിപ്പാലിറ്റി, തെക്ക് കല്ല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് മാട്ടൂല്‍, ചെറുകുന്ന് പഞ്ചായത്തുകള്‍ എന്നിവയാണ്.