ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1960-ലാണ് കണ്ണപുരം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. അന്നപൂർണ്ണേശ്വരി ക്ഷേത്രം നിലവിൽ വരുന്നതിന് മുമ്പ് തന്നെ ഇവിടെ ഒരു വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും, അത് കണ്ണപുരത്തപ്പൻ (ശ്രീകൃഷ്ണൻ) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നുവെന്നും പറയപ്പെടുന്നു. കണ്ണന്റെ പുരമായതിനാലാണ് ഈ പ്രദേശത്തിന് “കണ്ണപുരം” എന്ന പേര് ലഭിച്ചതെന്നാണ് ഒരു അഭിപ്രായം. അതേസമയം, തൃക്കോത്ത് ഗുഹയിൽ കണ്വമഹർഷി തപസ്സ് ചെയ്തിരുന്നതിനാൽ “കണ്വന്റെ പുരം” എന്നത് പിന്നീട് “കണ്ണപുരം” ആയി പരിണമിച്ചുവെന്ന മറ്റൊരു അഭിപ്രായവും നിലനിൽക്കുന്നു.
കൂടുതൽ വായിക്കുക