ഭൂമിശാസ്ത്രം
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്കിലാണ് കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൊത്തം 14.39 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണുള്ളത്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചെറുകുന്ന്, പട്ടുവം പഞ്ചായത്തുകള്‍, കിഴക്ക് പട്ടുവം, കല്ല്യാശ്ശേരി പഞ്ചായത്തുകള്‍, തളിപ്പറമ്പ മുനിസിപ്പാലിറ്റി, തെക്ക് കല്ല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് മാട്ടൂല്‍, ചെറുകുന്ന് പഞ്ചായത്തുകള്‍ എന്നിവയാണ്.