കാഴ്ചപ്പാടും ദൌത്യവും
ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)
“ജനപങ്കാളിത്തം ഉറപ്പാക്കി സാമൂഹ്യനീതി, സുസ്ഥിര വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി എല്ലാവർക്കും സമഗ്ര ക്ഷേമം ലഭ്യമാകുന്ന മാതൃക ഗ്രാമപഞ്ചായത്ത് രൂപീകരിക്കുക.”
ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)
- ജനങ്ങൾക്ക് ഗുണമേൻമയുള്ള പൊതുസേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക.
- ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.
- കുടിവെള്ളം, ശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവ മെച്ചപ്പെടുത്തുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
- കാർഷികം, തൊഴിൽ, സ്വയംതൊഴിൽ മേഖലകൾ പ്രോത്സാഹിപ്പിക്കുക.
- പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുക.
- ജനപങ്കാളിത്തത്തോടെയും സുതാര്യതയോടെയും ഭരണനിർവഹണം നടത്തുക.