ഇത് നിർമ്മാണത്തിലുള്ള വെബ്ബ് സൈറ്റ് ആണ്. ഇതിലുള്ള ഉള്ളടക്കം അപൂർണ്ണമാണ്
കാഴ്ചപ്പാടും ദൌത്യവും

ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)

“ജനപങ്കാളിത്തം ഉറപ്പാക്കി സാമൂഹ്യനീതി, സുസ്ഥിര വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി എല്ലാവർക്കും സമഗ്ര ക്ഷേമം ലഭ്യമാകുന്ന മാതൃക ഗ്രാമപഞ്ചായത്ത് രൂപീകരിക്കുക.”

ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)

  • ജനങ്ങൾക്ക് ഗുണമേൻമയുള്ള പൊതുസേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക.
  • ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.
  • കുടിവെള്ളം, ശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവ മെച്ചപ്പെടുത്തുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
  • കാർഷികം, തൊഴിൽ, സ്വയംതൊഴിൽ മേഖലകൾ പ്രോത്സാഹിപ്പിക്കുക.
  • പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുക.
  • ജനപങ്കാളിത്തത്തോടെയും സുതാര്യതയോടെയും ഭരണനിർവഹണം നടത്തുക.